ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ്

ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ലെന്നും സ്ഥിതി നേരിടാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്തില്‍ നടത്തിയ ഒരുക്കങ്ങള്‍ ശ്ലാഘനീയമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു.

ചൊവ്വാഴ്ച ഒരു മണിക്കൂറില്‍ ശരാശരി 0.02 അടി വെള്ളമാണ് വര്‍ധിച്ചത്. കഴിഞ്ഞ 17 മണിക്കൂറില്‍ 0.44 അടിയുടെ വര്‍ധന മാത്രമാണ് ഉണ്ടായത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല എന്ന് മന്ത്രി വ്യക്തമാക്കി.

മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷമേ ട്രയല്‍ റണ്‍ നടത്തുകയോ ഷട്ടറുകള്‍ തുറന്നുവിടുകയോ ചെയ്യുകയുള്ളൂ. ചെറുതോണി പട്ടണത്തിലെ ചെക്ക് ഡാം മൂലം ഒഴുക്കിന് തടസമുണ്ടായാല്‍ ട്രയല്‍ റണ്‍ നടത്തുന്ന വേളയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ചെറുതോണി ഡാം മുതല്‍ പനങ്കുട്ടിവരെയുള്ള പ്രദേശങ്ങളില്‍ ഒഴുക്കു തടസപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും.

ലോവര്‍ പെരിയാറിലെയും ഇടമലയാറിലെയും വെള്ളം ഭൂതത്താന്‍ കെട്ടില്‍ എത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News