മുഖ്യമന്ത്രി പിണറായിയും മേ‍ഴ്സിക്കുട്ടിയമ്മയും നിഷയുടെ വീട് സന്ദര്‍ശിച്ചു

അന്യസംസ്ഥാന തൊ‍ഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മയും സന്ദര്‍ശിച്ചു. നിമിഷയുടെ മാതാപിതാക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഇതര സംസ്ഥാന തൊ‍ഴിലാളികളെക്കുറിച്ച് നിലവിലെ ഡേറ്റാ ബാങ്കിലേക്ക് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമാണുളളതെന്ന് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട നിമിഷയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊ‍ഴി നല്‍കി.

ഇതര സംസ്ഥാന തൊ‍ഴിലാളിയുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട്ടില്‍ വൈകിട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്.

നിമിഷയുടെ അച്ഛന്‍ തന്പിയെയും അമ്മ ശലോമിയെയും സഹോദരി അന്നയെയും നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും എത്തിയിരുന്നു.

മകളുടെ വേര്‍പാടില്‍ അലറിക്കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു എല്ലാവരും.

മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മയും വീട്ടിലെത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് സർക്കാർ വിശദമായി പരിശോധിക്കേണ്ട സമയമായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

രാവിലെ മുതല്‍ പൊതുദര്‍ശനത്തിന് വച്ച നിമിഷയുടെ മൃതദേഹം ഉച്ചയ്ക്ക് 12.30ഓടെയാണ് മലയിടംതുരുത്ത് സെന്‍റ് മേരീസ് യാക്കോബായ പളളി സെമിത്തേരിയില്‍ സംസ്ക്കരിച്ചത്.

നിമിഷ പഠിച്ച എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സഹപാഠിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊ‍ഴി നല്‍കി. നിമിഷയുടെ വിയോഗം ഒരു നാടിനെയൊന്നാകെയാണ് കണ്ണീരിലും ഭീതിയിലും ആ‍ഴ്ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News