ദുബായ് മലയാളിക്ക് വീണ്ടും കോടികളുടെ സമ്മാനക്കിലുക്കം

ദുബായില്‍ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ പ്രമോഷൻ നറുക്കെടുപ്പിൽ ആണ് മലയാളിക്ക് കോടികളുടെ സമ്മാനം ലഭിച്ചത് .

കുവൈത്തിൽ ജോലി ചെയ്യുന്ന സന്ദീപ് മേനോനാണ് 132–ാമത് നറുക്കെടുപ്പിൽ 6.85 കോടി രൂപ ഏതാണ്ട് 10 ലക്ഷം യുഎസ് ഡോളർ സമ്മാനമായി ലഭിച്ചത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സന്ദീപ് മേനോൻ ടിക്കറ്റ് വാങ്ങിയത്.
ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ സമ്മാനം വാങ്ങിയിട്ടുള്ളത് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്.

നറുക്കെടുപ്പിന്റെ സർപ്രൈസ് പ്രെമോഷനിൽ രണ്ടു പേർക്ക് ആഡംബര കാറും ബൈക്കും സമ്മാനമായി ലഭിച്ചു. ഇതിൽ ഒരാൾ ഇന്ത്യക്കാരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News