കാ‍ഴ്ച വസന്തമൊരുക്കി വട്ടവടയില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു

വയലറ്റ് വസന്തം തീർത്ത് വട്ടവട കോവിലൂർ മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂത്തു.

യൂക്കാലി മരങ്ങൾ മുറിച്ച് മാറ്റി നീലക്കുറിഞ്ഞി സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.

കുറിഞ്ഞി പൂക്കാലത്തെ വരവേൽക്കുവാൻ ഒരുക്കങ്ങളുമായി വിവിധ വകുപ്പുകൾ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് പകുതിയോടെ രാജമല അടക്കമുള്ള പ്രദേശങ്ങളിൽ നീലക്കുറിഞ്ഞികൾ പൂക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ മൂന്നാറിൽ മുന്നൊരുക്കങ്ങൾ നടക്കാൻ ഇരിക്കെ.

വട്ടവട കോവിലൂർ മലനിരകളിൽ വയലറ്റ് വസന്തം തീർത്ത് നീലക്കുറിഞ്ഞികൾ വ്യാപകമായി പൂത്തിരിക്കുകയാണ്.

പ്രകൃതി മനോഹാരിതയ്ക്ക് മാറ്റുകൂട്ടി പന്ത്രണ്ട് വർഷത്തിന് ശേഷം വൈലറ്റ് വസന്തമെത്തിയിട്ടും വട്ടവടയിലേക്ക് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല.

കുറിഞ്ഞി ഉദ്യാന സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന അധികൃതരും വട്ടവടയിലെ മലനിരകളിൽ കുറിഞ്ഞി വസന്തം വന്നത് അറിഞ്ഞിട്ടില്ല.

കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിന് സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും പ്രദേശത്തെ ടൂറിസം വികസനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു.

വട്ടവടയിലെ ജനങ്ങൾ നീലക്കുറിഞ്ഞി ദൈവത്തിന്റെ പുഷ്പമായിട്ടാണ് കണക്കാക്കുന്നത്. അതു കൊണ്ട് ഇവിടെയുള്ള നീലക്കുറിഞ്ഞികൾ നശിപ്പിക്കാതെ കാവൽ നിൽക്കുന്നതും ഇവിടുത്തക്കാരാണ്.

മേഖലയിൽ വ്യാപകമായിരിക്കുന്ന യൂക്കാലി മരങ്ങൾ വെട്ടിമാറ്റി കുറിഞ്ഞികൾ സംരക്ഷിക്കണമെന്നതാണ് ജനങ്ങളുടേയും ആവശ്യം.

മൂന്നാറിലെ മറ്റ് മേഖലയെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കുറിഞ്ഞികൾ വ്യാപകമായി പൂക്കുന്ന മുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ പ്രദേശത്ത് പോലും കുറിഞ്ഞി വസന്തം വന്നെത്തിയിട്ടും പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഈ ദൃശ്യ വിരുന്ന് സഞ്ചാരികൾക്ക് അനുമായി തന്നെ നില നിൽക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here