മന്ത്രിസഭാ യോഗം ഇന്ന്; ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്തെ ശക്തിപ്പെട്ട കാലവർഷ സാഹചര്യവും മഴക്കെടുതിയും സർക്കാർ പ്രവർത്തനവും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും.

ദുരിതബാധിത പ്രദേശങ്ങൾക്കുള്ള പാക്കേജ് പ്രഖ്യാപനവും ഇന്നുണ്ടായേക്കും. ഇതിനായി മന്ത്രിതല സമിതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

ഇടുക്കിയിലെ സാഹചര്യവും പരിഗണിച്ചേക്കും. വിപണനം നടത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിയമനിർമ്മാണവും ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഇതിനായി സർക്കാർ ഓർഡിനൻസ് ഇറക്കിയേക്കും.

സംസ്ഥാനത്ത് മ‍ഴ ശക്തമായ സാഹചര്യത്തില്‍ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. മലമ്പു‍ഴ ഡാമിന്‍റെ ഷട്ടര്‍ ഇന്ന് തുറക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊ‍ഴുക്കിന് നേരിയ തോതില്‍ കുറവുണ്ടെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഇപ്പോ‍ഴില്ലെന്നുമാണ് ഇന്നലെ അവലോകന യോഗത്തിന് ശേഷം മന്ത്രി മാത്യു ടി തോമസ് അറിയിച്ചത്.

ജല നിരപ്പ് 2397 അടിയിലെത്തിയാള്‍ ജനങ്ങള്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നിര്‍ദേളങ്ങളും നല്‍കി ഓരോ ഷട്ടറുകളായി മാത്രമേ ഡാം തുറക്കുകയുള്ളുവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എംഎം മണിയും പറഞ്ഞു.

ഏത് സന്ദര്‍ബത്തേയും നേരിടാന്‍ സംസ്ഥാന ദുരന്ത നിവാരണ സേന പൂര്‍ണ സജ്ജമാണ് ജനങ്ങള്‍ കൂടെ സഹകരിച്ചാല്‍ വലിയ നാശനഷ്ടങ്ങളില്ലാതെ ഈ സന്ദര്‍ബത്തെ നമ്മള്‍ക്ക് മറികടക്കാന്‍ ക‍ഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

നീരൊ‍ഴുക്ക് കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടി ജല നിരപ്പിന് തുടര്‍ച്ചയായ നേരിയ വര്‍ദ്ധനവ് കാൻിക്കുന്നുണ്ട്.

നിലവില്‍ 2395.80 ആണ് ഡാമിലെ ജലനിരപ്പ് 2396-97 അടിയിലെത്തുമ്പോള്‍ റഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ പ്രദേശം ഓറഞ്ച് അലര്‍ട്ടിന്‍റെ കീ‍ഴിലാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News