സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണംചെയ്തു

സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു.

എറണാകുളം പൂക്കാട്ടുപടിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിലിന്‍റെ എട്ട് പുരസ്കാരങ്ങളാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്.

സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കപ്പെട്ടത് പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയാണ്. സാഹിത്യകാരൻ വൈശാഖൻ ലൈബ്രറി കൗൺസിലിന്‍റെ സാഹിത്യ പുരസ്കാരത്തിന് അർഹനായി.

നവോത്ഥാന ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതില്‍ കേരളത്തിലെ ഗ്രന്ഥശാലകൾ വലിയ പങ്കാണ് വഹിച്ചതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

എംഎൽഎമാരായ വി പി സജീന്ദ്രൻ, ജോർജ് ഫെർണാണ്ടസ്, ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ചടങ്ങിൽ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News