കഞ്ചിക്കോട് കോച്ച് ഫാക്ടറി; പാലക്കാട് ഇന്ന് ഡി‍വൈഎഫ്എെ മനുഷ്യച്ചങ്ങല തീര്‍ക്കും

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. DYFI പ്രവർത്തകർ ഇന്ന് വൈകിട്ട് 4 മണിക്ക് പാലക്കാട് മനുഷ്യ ചങ്ങല തീർക്കും.

കഞ്ചിക്കോട് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമി മുതൽ ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ വരെയാണ് മനുഷ്യ ചങ്ങല തീർക്കുന്നത്.

പാലക്കാടിന്റെ സ്വപ്ന പദ്ധതിയായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് DYFI യുവജന പ്രതിഷേധമുയർത്തുന്നത്.

കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത കഞ്ചിക്കോട്ടെ ഭൂമി മുതൽ ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ വരെയുള്ള 15 കിലോമീറ്റർ ദൂരത്താണ് മനുഷ്യ ചങ്ങല തീർക്കുന്നത്.

കേരളത്തെ റെയിൽവേ അവഗണിക്കുകയാണെന്നും നിരവധി പേർക്ക് നേരിട്ടും അല്ലാതെ തൊഴിൽ ലഭിക്കുമായിരുന്ന പദ്ധതി രാഷ്ട്രീയ വിരോധം മൂലമാണ് ഉപേക്ഷിച്ചതെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാർ പറഞ്ഞു.

25000 ത്തോളം പേർ മനുഷ്യചങ്ങലയിൽ കണ്ണികളാവും. സാമൂഹ്യ- സാഹിത്യ- രാഷ്ട്രീയ പ്രമുഖർ മനുഷ്യ ചങ്ങലയിൽ പങ്കെടുക്കും. മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന വിശദീകരണ പൊതുയോഗങ്ങൾ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് , സംസ്ഥാന സെകട്ടറി M സ്വരാജ് , മുൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് എന്നിവർ ഉദ്ഘാടനം ചെയ്യും.

മനുഷ്യ ചങ്ങലക്ക് മുന്നോടിയായി DYFl ജില്ലയിൽ രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here