പ്രണയസാന്ദ്രം ഈ മെഴുതിരി അത്താഴങ്ങള്‍; പ്രദർശന വിജയം തുടരുന്നു

അനൂപ്‌ മേനോന്‍ രചന നിര്‍വഹിച്ച് നായകനായി എത്തിയ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ഒരു മ്യൂസിക്കല്‍ റൊമാന്റിക് സിനിമ എന്ന നിലയിൽ പ്രേക്ഷകര്‍ക്കിടയില്‍ പ്രശംസ നേടി പ്രദർശന വിജയം നേടുന്നു.

അടുത്ത് കാലത്തു ഇറങ്ങിയ മിക്ക ന്യൂജെന്‍ സിനിമകളിലും പാട്ടിന്റെ സാധ്യതകളെ മാറ്റി നിര്‍ത്തുമ്പോള്‍ “എന്റെ മെഴുകുതിരി അത്താഴങ്ങള്‍” മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ഒരുക്കി കൊണ്ട് ആസ്വാദക മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്.

നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ്‌ മേനോന്‍, മിയ ജോര്‍ജ്ജ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം യുട്യൂബില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അനൂപ് മേനോന്റെ ആവുമ്പോൾ മഞ്ഞ് പോലെ ഒരു സിനിമയാണ്.

അതിന് ഒരു പ്രത്യേക സൗന്ദര്യമാണ്. മിയ – അനൂപ് മേനോൻ എന്ന കോംബോ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. ഇതിൽ പ്രണയമുണ്ട്, മനുഷ്യബന്ധങ്ങളുടെ മൂല്യത്തെ അളന്നു കുറുക്കി പറയുന്നുണ്ട്.

പ്രണയ നിമിഷങ്ങള്‍ക്ക് അനുയോജ്യമായ വിധം വളരെ മൃദുലമായ മെലഡികള്‍ ചിട്ടപ്പെടുത്തി കൊണ്ടാണ് എന്റെ മെഴുതിരി അത്താഴങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ദൃശ്യ ഭംഗിയിലും മികവ് പുലര്‍ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel