പെയ്തൊ‍ഴിയുന്ന വൈദ്യുതി; മ‍ഴവെള്ളത്തില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിച്ച് സ്കൂള്‍ കുട്ടികള്‍

മഴ വെള്ളത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കി സ്‌കൂൾ കുട്ടികൾ.കണ്ണൂർ ജില്ലയിലെ കീഴത്തൂർ യു പി സ്‌കൂളിലാണ് മഴവെള്ളം ഉപയോഗിച്ച് സ്‌കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉണ്ടാക്കുന്നത്.

സ്‌കൂളിലെ ഇലക്ട്രോണിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വൈദ്യുതി ഉണ്ടാക്കുന്നത്.

വെള്ളത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് എങ്ങെനെയാണെന്ന് കാണണമെങ്കിൽ കണ്ണൂർ ജില്ലയിലെ കീഴത്തൂർ യു പി സ്‌കൂളിൽ എത്തിയാൽ മതി.

സ്‌കൂൾ മുറ്റത്തും പരിസര പ്രദേശങ്ങളിലും കെട്ടി നിൽക്കുന്ന മഴ വെള്ളം ഉപയോഗിച്ച് സ്‌കൂളിലേക്ക് വേണ്ട വൈദ്യുതി ഉൽപ്പടിപ്പിക്കുകയാണ് ഇവിടെ.

സ്‌കൂളിലെ ഇലക്ട്രോണിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വൈദ്യുതി ഉൽപ്പാദനം.പ്രത്യേകം തയ്യാറാക്കിയ പൈപ്പിലൂടെ ഒഴുകി എത്തുന്ന വെള്ളത്തിന്റെ ശക്തി കൊണ്ട് ടർബൈൻ കറങ്ങും.

ടർബൈൻ കറങ്ങുന്ന ശക്തിയിൽ ഡൈനാമോ പ്രവർത്തിച്ച വൈദ്യുതി ഉണ്ടാകും.ഇത് ബാറ്ററിയിൽ സംരക്ഷിച്ച് ഇൻവേർട്ടറിന്റെ സഹായത്തോടെയാണ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ പരമാവധി വൈദ്യുതി ഉണ്ടാക്കി സംഭരിച്ചു കഴിഞ്ഞു.തലശ്ശേരി നോർത്ത ഉപജില്ല ഐ ടി കോ ഓർഡിനേറ്റർ കൂടിയായ സ്‌കൂൾ അധ്യാപകൻ ഇ. രാഗേഷിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.

പ്രധാന അദ്ധ്യാപിക പി രത്നാവതിയും,അധ്യാപകൻ കെ ഒ സുജിത്തും എല്ലാ പിന്തുണയുമായി കുട്ടികൾക്ക് ഒപ്പം ഉണ്ട്. ഇലക്ട്രോണിക് ക്ളബ്ബിലെ കുട്ടികൾക്കാണ് മേൽനോട്ട ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News