കൊട്ടാരക്കരയില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

കൊട്ടാരക്കര കുളക്കടയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ അന്തനായ സജി എബ്രഹാമും ഭാര്യ പൊന്നമ്മയുമാണ് മരിച്ചത്.പൊന്നമ്മയെ പൊള്ളലേറ്റനിലയിലും സജിയെ തൂങിമരിച്ച നിലയിലുമാണ് കാണപെട്ടത്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളക്കട ലക്ഷം വീട് കോളനിയിൽ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പൊന്നമ്മയുടെ നിലപാടിൽ വിയോജിച്ച് സജി ജിജോയുമായി പുറത്തുപോയ തക്കം നോക്കി പൊന്നമ്മ തീ കൊളുത്തി.

പുറത്തുപോയിരുന്ന മകൾ തിരികെയെത്തിയാണ് അമ്മ തീകൊളുത്തി മരിച്ച വിവരം ഭാഗികമായി കാഴ്ച ശക്തിയുള്ള സജിയെ അറിയിക്കുന്നത് മടങ്ങി വന്ന സജി വീടിനുള്ളിൽ കയറി പൊള്ളലേറ്റ പൊന്നമ്മയെ കാണുകയും തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പോലീസ് അന്വേഷണം തുടങ്ങി. മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here