
ലോകമുലയൂട്ടല്‍ വാരം ആഗസ്റ്റ് 1 മുതല്‍ 7 വരെ. ജനിച്ച് എത്രയും പെട്ടെന്ന്, അല്ലെങ്കില്‍ ഒരു മണിക്കുറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടു എന്നതാണ് ഈ വര്‍ഷത്തെ തീം.
ആദ്യമണിക്കൂറിനുള്ളില്‍ മുലയൂട്ടാത്ത നവജാത ശിശുക്കള്‍ക്ക് മരണവും രോഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ അഞ്ചില്‍ മൂന്ന് കുട്ടികളെ ജനിച്ച് ആദ്യമണിക്കൂറിനുള്ളില്‍ മുലയൂട്ടാറില്ലെന്ന് യുണിസെഫ്. യുണിസെഫും ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നു.
വികസിത രാജ്യങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളുടെ കണക്കാണ് പുറത്ത് വിട്ടത്. ഓഗസ്റ്റ് ഒന്നിന് ലോക മുലയൂട്ടല്‍ ദിനമായി ആചരിക്കുന്നതിനാലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടാത്ത കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കുറവാണ്.
പ്രതിരോധ ശേഷി കുറയാനും സാധ്യതയുണ്ട്.2005-2015 വരെയുള്ള സമയത്ത് വരെയുള്ള കണക്കനുസരിച്ച്, കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്.
2005ല്‍ ഏകദേശം 23.1 ശതമാനമായിരുന്നത് 2015 ആയപ്പോള്‍ 41. 5 ശതമാനമായി ഉയര്‍ന്നു. മുലയൂട്ടല്‍ എല്ലാ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതത്തിലെ ആരോഗ്യകരമായ തുടക്കമാണ്.
മസ്തിഷകത്തിന്റെ വളര്‍ച്ചയ്ക്കും, പ്രതിരോധശേഷിയെയും പ്രതിരോധ സംവിധാനത്തെയും ഉത്തേജിപ്പിക്കുന്നതും മുലയൂട്ടലാണെന്ന് യുണിസെഫ് ഇന്ത്യയുടെ യാസ്മിന്‍ അലി ഹഖ് വ്യക്തമാക്കി.
മുലയൂട്ടല്‍ താമസിക്കുന്നത് കുട്ടികള്‍ക്ക് ദോഷകരമാണെന്നും അവര്‍ വ്യക്തമാക്കി. പല രാജ്യങ്ങളിലും മുലയൂട്ടല്‍ ആരംഭിക്കുന്നത് വ്യത്യസ്ത സമയങ്ങളിലാണ്.
മുലയൂട്ടല്‍ താമസിക്കുന്നത് മൂലം കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാമെന്ന് യുണിസെഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹെന്റിയേറ്റ എച്ച് ഫോറെ വ്യക്തമാക്കി.
ഓരോ വര്‍ഷവും നിരവധി കാരണങ്ങളാല്‍ കുട്ടികള്‍ക്ക് മുലയൂട്ടല്‍ താമസിക്കാറുണ്ട്. അറിവില്ലായ്മ മൂലമോ, ജനനത്തിന് ശേഷമുള്ള നിര്‍ണായക നിമിഷങ്ങളില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൂലമോ ആണ് കുട്ടികളെ യഥാസമയം മുലയൂട്ടാന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.
76 രാജ്യങ്ങളിലെ യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ടിന്റെ കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്ക , ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ്, വെസ്റ്റേണ്‍ യൂറോപ്പ് എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here