
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായേക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് യോജിക്കുന്ന നിലപാടാണ് സുപ്രീം കോടതിയും വാദത്തിനിടെ മുന്നോട്ട് വെക്കുന്നത്.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.
ശബരിമലയുടെ പ്രത്യേക പദവി വാദത്തെ സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
ക്ഷേത്രത്തിനില്ലാത്ത പ്രതിച്ഛായ നല്‍കരുതെന്നും ഭക്തരെ അയപ്പന്മാരായി കണക്കാക്കുന്നത് ക്ഷേത്ര സന്ദര്‍ശന സമയത്തു മാത്രമാണെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here