ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ വിലയിരുത്തല്‍; ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കും

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. ഘട്ടം ഘട്ടമായിട്ടായിരിക്കും ഡാം തുറക്കുകയെന്ന് വൈദ്യുതമന്ത്രി എം.എം മണി പറഞ്ഞു.

എല്ലാവിധ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിച്ചു. ഒറ്റക്കെട്ടായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മ‍ഴ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ചെറതോണി ഡാമിന്‍റെ ജലനിരപ്പ് ഉയരുകയാണ്. ഇൗ സഹചര്യത്തിലാണ് ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ കാണുന്നത്.

ഇതുവരെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ മന്ത്രിസഭാ യോഗം വിലയിരുത്തി. ഒന്നിച്ച് 5 ഷട്ടറുകളും കൂടി തുറക്കില്ലെന്ന് വൈദ്യുതമന്ത്രി എം.എം മണി പറഞ്ഞു.

നിലവിൽ മ‍ഴയുടെ അ‍ളവ് കുറയുകയാണ്. എന്നാൽ നീരോ‍ഴുക്ക് തുടരുന്നുണ്ട്. അതുകൊണ്ട് ഡാം തുറക്കുന്നത് മുന്നിൽ കണ്ടാണ് സർക്കാരിന്‍റെ പ്രവർത്തനം.

ജനങ്ങളുടെ പൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷമാകും ഡാം തുറക്കുക. നിലവിൽ പ്രദേശത്ത് നാശനഷ്ടം എത്രത്തോളം വരും എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ വിലയിരുത്തിയിട്ടുണ്ട്.

എല്ലാവിധ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. നിരന്തരമുള്ള സർക്കാരിന്‍റെ പരിശോധന തുടരും. സർക്കാർ ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here