അഞ്ചല്‍ ആള്‍ക്കൂട്ടകൊലപാതകം; മണിക്‌റോയിയുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ മരണാനന്തര ധനസഹായം

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏതാനും പേര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക്റോയിയുടെ ആശ്രിതര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് രണ്ടുലക്ഷം രൂപ മരണാനന്തര സഹായമായി അനുവദിച്ചു.

മണിക്‌റോയി ആവാസ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും കുടംബത്തിന്റെ ഏക ആശ്രയയമായിരുന്നു അദ്ദേഹമെന്നതും ആശ്രിതരുടെ പരിതാപാവസ്ഥയും പരിഗണിച്ച് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയുടെ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുകയായിരുന്നു.

കൊല്ലം അഞ്ചലിലെ പനയംചേരിയില്‍ കഴിഞ്ഞ മാസം 24നായിരുന്നു മോഷണകുറ്റം ചുമത്തി മണിക് ആക്രമിക്കപ്പെട്ടത്.

ധനസഹായം മണിക് റോയിയുടെ യഥാര്‍ത്ഥ ആശ്രിതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കേരള കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി ഉത്തരവായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here