ഹനാന്‍റെ ചിരി സന്തോഷം നല്‍കുന്നു; ധൈര്യത്തോടെ മുന്നോട്ട് പോവണം; സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി

താന്‍ സര്‍ക്കാരിന്‍റെ മകളെന്ന് ഹനാന്‍. മകളെപ്പോലെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹനാന്‍ പറഞ്ഞു.

സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉറപ്പ് നൽകിയ മുഖ്യമന്ത്രി സധൈര്യം മുന്നോട്ട് പോകാനും ഹനാനോട് നിദേശിച്ചു.

പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്‍റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട ഹനാൻ.

സമൂഹമാധ്യമങ്ങളിലെ ദുഷ് പ്രചരണങ്ങളുടെ ഇരയായ ഹനാൻ പിന്തുണച്ച സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിക്കുന്നതിനായാണ് സെക്രട്ടറിയേറ്റിൽ എത്തിയത്.

മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ടെന്ന് കൂടീക്കഴ്ചയ്ക്ക് ശേഷം ഹനാന്‍ പറഞ്ഞു.

ഹനാന്‍റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ സന്തോഷം നോന്നിയെന്നു മുഖ്യമന്ത്രിയും ഹനാനോട് പറഞ്ഞു. ഒരു മകളോടുള്ള വാത്സല്യവും ആ കൂടിക്കാ‍ഴ്ചയിലുണ്ടായിരുന്നു.

സൈബർ ആക്രമണം നേരിട്ട സാഹചര്യത്തിൽ തന്നെ സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്തു.

തുടർന്നും സർക്കാരിന്‍റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഹനാന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശവും നൽകി‌. സധൈര്യം മുന്നോട്ടു പോകാൻ ഹനാനോട് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങൾക്കുൾപ്പെടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഹനാന്‍ മടങ്ങിയത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജിനൊപ്പമായിരുന്നു ഹനാൻ സെക്രട്ടറിയേറ്റിൽ എത്തിയത്.

ഹനാനെ കണ്ടതിന് ശേഷം മുഖ്യമന്ത്രി ഫെയ്സ് ബുക്കിലെ‍ഴുതിയ കുറിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News