
ഇടുക്കിയില്‍ കാണാതായ കുടുംബത്തിലെ നാലുപേരുടെ മൃതദേഹവും കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ മറവുചെയ്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി വണ്ണപ്പുറം മുണ്ടൻ മുടി കാനാട്ട് കൃഷണൻ ഭാര്യ സുശീല രണ്ട് മക്കൾ എന്നിവരെയാണ് കാണാതായിരിന്നത്.
കുടുംബനാഥന്‍ കൃഷ്ണന്‍ മന്ത്രവാദിയെന്നാണ് നാട്ടുകാരുടെ അഭിപ്രായം . അതുകൊണ്ട് തന്നെ തിരോധാനത്തിനും മരണത്തിനും പിന്നില്‍ ആഭിചാരമെന്ന് സംശയം. ഇടുക്കി എസ്പി കെസി വേണുഗോപാൽ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി ഈ വീട്ടിലെ ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ രക്തം കിടക്കുന്നതും വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തതും കാണ്ടു. ഇതാണ് നാട്ടുകാരെ സംശയം ജനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here