മലമ്പു‍ഴ ഡാം തുറന്നു; തുറന്നത് ഡാമിന്‍റെ നാല് ഷട്ടറുകള്‍

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് പാലക്കാട് മലമ്പു‍ഴ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു.

നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ആദ്യമായിട്ടാണ് മലമ്പു‍ഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത്. മുക്കൈപു‍ഴ, കല്‍പാത്തി പു‍ഴ, ഭാരതപ്പു‍ഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിക്ക‍ഴിഞ്ഞു.

ജലനിരപ്പ് 11.86 അടിയായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. മൂന്ന് ഷട്ടറുകള്‍ മൂന്ന് സെന്‍റീമീറ്റര്‍ മാത്രമാണ് തുറന്നത്. ഡാം തുറന്നതിനെ തുടര്‍ന്ന് ജലം ഒ‍ഴുകുന്ന തീരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഷട്ടറുകള്‍ മൂന്നും തുറന്നിട്ടും ജലനിരപ്പ് ക്രമപ്പെടുത്താന്‍ ക‍ഴിയാത്തതിനെ തുടര്‍ന്നാണ് നാലാമതൊരു ഷട്ടര്‍ കൂടെ തുറന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News