
മലപ്പുറം: ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിനും കത്തിച്ചു.
മലപ്പുറം എടക്കര പാലേമാട് ശ്രീവിവേകാനന്ദ കോളേജില്‍ 2017-18 കോളേജ് യൂണിയന്‍ അഭിമന്യു എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ സംഘം നടുറോട്ടില്‍ കത്തിച്ചത്.
തിങ്കാളാഴ്ചയാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാക്കളായ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ തൗഫീഖ്, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ റഹീസ് എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം വരുന്ന സംഘം കോളേജിന് മുന്നിലെ റോഡില്‍ വെച്ച് കത്തിക്കുകയായിരുന്നു.
പുറത്ത് നിന്ന് എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരും സംഭവത്തില്‍ പങ്കെടുത്തിട്ടുണ്ട്. റോഡില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പിന്നീട് എസ്എഫ്‌ഐ ഏരിയ, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എടക്കര പൊലീസില്‍ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here