ശ്രീകാന്ത് കുതിക്കുന്നു; സ്പാനിഷ് താരത്തെ മറികടന്ന് പ്രീ ക്വാര്‍ട്ടറില്‍

ചൈനയിലെ നാന്‍ജിങില്‍ നടക്കുന്ന ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം കിദംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് താരം പാബ്ലോ അബിയാനെ മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിലാണ് ശ്രീകാന്ത് കീഴടക്കിയത്.

സ്‌കോര്‍: 21-15, 12-21, 21-14. ആറാം റാങ്കുകാരനായ ശ്രീകാന്തിന് 48-ാം റാങ്കുകാരനായ അബിയന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. മത്സരം 62 മിനിറ്റ് നീണ്ടുനിന്നു.

ആദ്യ ഗെയിം 11-9ന് നേടിയ ശ്രീകാന്തിന് രണ്ടാം ഗെയിമില്‍ പി‍ഴച്ചതോടെ അബിയന്‍ 12-21ന് ശ്രീകാന്തിനെ കീഴടക്കി. നിര്‍ണായക മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ 11-9ന് സ്പാനിഷ്
താരം മുന്നിട്ടു നിന്നെങ്കിലും തിരിച്ചുവന്ന ശ്രീകാന്ത് 21-14ന് ഗെയിമും മാച്ചും സ്വന്തമാക്കുകയായിരുന്നു.

പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെയാണ് ശ്രീകാന്ത് നേരിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News