കൊട്ടിയൂര്‍ പീഡനം; ഫാദര്‍ തോമസ് ജോസഫും സിസ്റ്റര്‍ ബെറ്റിയും വിചാരണ നേരിടണം; മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം വൈദിക സഭയിലുള്ള പീഢനങ്ങളില്‍ സുപ്രീം കോടതി ആശങ്കയറിയിച്ചു.

വൈദികര്‍ ഉള്‍പ്പെട്ട കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് എ കെ സിക്രി പരാമര്‍ശിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗീക പീഡനകേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ് കൊട്ടിയൂര്‍ പീഡനക്കേസും പരിഗണിച്ചത്.

ഡോ.ടെസി, ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, എന്നിവരെയാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ തെളിവില്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ഇവര്‍ മൂന്നുപേരും. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ ഫാദര്‍ തോമസ് ജോസഫ് തേരകവും, ഡോ. ബെറ്റിയും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍പേഴ്‌സണാണ് പ്രതിപട്ടികയിലുള്ള ഫാ. തോമസ് തേരകം. സിസ്റ്റര്‍ ബെറ്റി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ അംഗവുമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പോക്‌സോ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.

തലശേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയിലാണ് വിചാരണ.പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചുപേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നു പേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.

അതേസമയം വൈദിക സഭയിലുള്ള പീഢനങ്ങളില്‍ കോടതി ആശങ്കയറിയിച്ചു. വൈദികര്‍ ഉള്‍പ്പെട്ട കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് എ കെ സിക്രി പരാമര്‍ശിച്ചു. വൈദികര്‍ ഉള്‍പ്പെട്ട കേസുകള്‍ എല്ലാം തന്നെ പള്ളിയുമായി ബന്ധപ്പെട്ടാണുണ്ടാകുന്നതെന്നും കോടതി പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗീക പീഡനകേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ് കൊട്ടിയൂര്‍ പീഡനക്കേസും പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News