തിരുവനന്തപുരം: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരായ ലൈംഗിക ആരോപണത്തില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് യുവജന കമീഷന്റെ നിര്‍ദേശം.

ചിന്ത ജെറോം പറയുന്നു:

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ഇത്തരം ലൈംഗികാതിക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല….