ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. നീണ്ട 8 ദിവസത്തെ വാദത്തിനാണ് സുപ്രീംകോടതി സാക്ഷിയായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 5 അംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി രാമമൂര്‍ത്തിയുടെ വാദത്തോടെയാണ് സ്ത്രീ പ്രവേശന വിഷയത്തില 8ാം ദിവസത്തെ വാദം സുപ്രീംകോടതിയില്‍ ആരംഭിച്ചത്.

കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് അമിക്ക്‌സ്‌ക്യൂറിയുടെ വാദങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് മറുപടി തേടുകയും യംഗ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി ഹാജരായ ആര്‍പി ഗുപ്ത, ഇന്ദിര ജയ്‌സിംഗ് എന്നിവര്‍ ശബരിമലവിഷയം തുല്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് എതിര്‍വാദമുന്നിയിച്ചു.

ഭരണഘടന ആരാധന സ്വാതന്ത്രത്തിന് നല്‍കുന്ന അവകാശം മനുഷ്യര്‍ക്കാണ് ബാധകം പ്രതിഷ്ടയ്ക്ക് അല്ലെന്നും ശബരിമല പ്രത്യേക വിഭാഗമണെന്ന വാദം നില്‍ക്കില്ലെന്നുമായിരുന്നു ശബരിമല പ്രവേശനത്തെ അനുകൂലിക്കുന്ന അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്റെ വാദം.

സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത മതപരമായ കാര്യങ്ങളില്‍ നിയമം രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നും വാദത്തിനിടെ ചൂണ്ടിക്കാട്ടി. യംഗ് ലോയേഴ്‌സ് അസോസിയേഷന്റെ വാദങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസും ജഡ്ജുമാരും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും നിരന്തരമായി ഉന്നയിച്ചതും 8ാം ദിവസത്തെ വാദത്തിന്റെ പ്രത്യേകതയായി.

വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതിയില്‍ ബഹളമുണ്ടാക്കിയ സ്വാമി ഓംബാബയെ കോടതിയില്‍ നിന്ന് പുറത്താക്കി. നീണ്ട 8 ദിവസത്തെ വാദത്തിനാണ് സുപ്രീംകോടതിയില്‍ അവസാനമായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News