കന്യാസ്ത്രീ പീഡനം; തെളിവെടുപ്പ് പൂര്‍ത്തിയായശേഷം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകും.

സംസ്ഥാനത്തിന് പുറത്തു നിന്നുള്ള തെളിവെടുപ്പിന് പോകാന്‍ അന്വേഷണ സംഘത്തിന് ഡി.ജി.പി അനുമതി നല്‍കി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വെള്ളിയാഴ്ച ജലന്തറിലേക്ക് പുറപ്പെടും.

കോട്ടയം എസ്.പി ഓഫിസിലെ അവലോകന യോഗത്തിനു ശേഷമാണ് കേരളത്തിന് പുറത്തുനിന്നുള്ള തെളിവ് ശേഖരണത്തിന് പോകാന്‍ അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്. ഐ.ജി വിജയ് സാക്കറേ, എസ്.പി ഹരിശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കേസിന്റെ തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയായശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. ധൃതിപിടിച്ചുള്ള നീക്കങ്ങള്‍ കേസിനെ പ്രതികൂലമായി ബാധിക്കും.

അതിനാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏറ്റവും അവസാനമേ ചോദ്യം ചെയ്യുകയുള്ളൂ. അതിന് മുന്‍പേ ഡല്‍ഹി, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൊഴിയെടുപ്പും പൂര്‍ത്തീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News