
കൊച്ചി: ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക മഞ്ജരി.
തന്റെ കുടുംബത്തിലെ ഒരാള്‍ വിട്ടു പോയത് പോലെയാണ് തോന്നുന്നതെന്ന് മഞ്ജരി പറഞ്ഞു.
മികച്ച ഒരു ഗായകനും അതിലുപരി നല്ല മനുഷ്യനുമായിരുന്നു ഉമ്പായിയെന്ന് എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
‘കഴിഞ്ഞ 25 കൊല്ലമായി ഒക്ടോബര്‍ 23ന് അദ്ദേഹം മുടങ്ങാതെ പാട്ട് പാടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ച കാര്യം മകന്‍ വിളിച്ചു പറഞ്ഞത്. മറ്റെല്ലാ പരിപാടികളും റദ്ദാക്കിയാലും 23ന് സൂര്യ ജല്‍സാ ഘറില്‍ പാട്ട് പാടണമെന്നാണ് അദ്ദേഹം മകനോട് പറഞ്ഞത്. ഒരാളെ പോലും വേദനിപ്പിക്കുന്ന വാക്കുകള്‍ ഇന്നേ വരെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും’.-സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here