‘മറക്കില്ല മലയാളികള്‍, ഉമ്പായിയെ’

തിരുവനന്തപുരം: കേരളീയരുടെ മനസില്‍ ഗസല്‍മഴ പെയ്യിച്ച ഉമ്പായിയെ മലയാളികള്‍ ഒരിക്കലും മറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗസലിന്റെ മാധുര്യം കേരളീയര്‍ക്ക് പരിചയപ്പെടുത്തിയത് ഉമ്പായിയായിരുന്നു. മലയാളികള്‍ക്കിടയില്‍ ഗസലിന് ഇത്ര പ്രചാരം ലഭിച്ചതില്‍ ഉമ്പായിക്കുള്ള പങ്ക് വളരെ വലുതാണ്.

പാടിപ്പതിഞ്ഞ ചലച്ചിത്ര ഗാനങ്ങള്‍ പോലും ഗസലിന്റെ മാധുര്യം ചാലിച്ച് അദ്ദേഹം വീണ്ടും പാടിയപ്പോള്‍ മലയാളികള്‍ മനസുകൊണ്ട് അത് ഏറ്റുവാങ്ങി.

ജീവിതത്തില്‍ കടുത്ത അനുഭവങ്ങള്‍ ഏറ്റുവാങ്ങിയത് കൊണ്ടാകാം ഉമ്പായിയുടെ ആലാപനത്തിന് ഇത്ര മാധുര്യവും ശോകവും ഉണ്ടായത്. അദ്ദേഹത്തിന്റെ നിര്യാണം അക്ഷരാര്‍ത്ഥത്തില്‍ വലിയ നഷ്ടമാണ് നമുക്ക് ഉണ്ടാക്കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News