‘മമ്മൂക്കയുടെ ആ അനുഗ്രഹമാണ് എല്ലാത്തിനും കാരണം’; മെഗാസ്റ്റാറിനെക്കുറിച്ച് ഉമ്പായി അന്ന് പറഞ്ഞത്

തിരുവനന്തപുരം: ഗസല്‍ സുല്‍ത്താന്‍ ഉമ്പായിയെ ആദ്യമായി റെക്കോഡിംഗ് സ്റ്റുഡിയോയിലേക്ക് കൈ പിടിച്ചു കയറ്റിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി.

1980കളുടെ അവസാനത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചായിരുന്നു സംഭവം. മമ്മൂക്കയുടെ ആ അനുഗ്രഹമാണ് പിന്നീട് 22 ഓളം ആല്‍ബങ്ങള്‍ തന്നില്‍ നിന്നും പിറക്കാന്‍ നിമിത്തമായതെന്നും ഒരു അഭിമുഖത്തില്‍ ഉമ്പായി പറഞ്ഞിട്ടുണ്ട്.

ഇന്ന് വൈകിട്ട് 4.30നാണ് ഉമ്പായി അന്തരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News