‘സിപിഐഎമ്മുമായി അടുത്ത ബന്ധം; ഇഎംഎസിന്റെ കടുത്ത ആരാധകന്‍’

കോഴിക്കോട്: സിപിഐമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇമ്പായി ഇഎംഎസ്സിന്റെ വലിയ ആരാധകനായിരുന്നു.

കൊച്ചി രാജേന്ദ്ര മൈതാനിയിലെത്തുമ്പോള്‍ ഇഎംഎസ്സ് അഞ്ച് രൂപ തരുമായിരുന്ന കാര്യം, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് ഉമ്പായി പീപ്പിളുമായി പങ്കുവെച്ചത്.

കൊച്ചിയില്‍ നടന്ന സിപിഐഎം 8ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ റെഡ് വളണ്ടിയര്‍ വേഷത്തിലെത്തിയ ഉമ്പായിയെ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആദരിക്കുകയും ചെയ്തു.

മട്ടാഞ്ചേരിയിലെ ഇഎംഎസ് അബുക്കയുടെ മകന്‍ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ആലപിച്ചാണ് സിപിഐഎം വേദികളിലെത്തുന്നത്.

ഇഎംഎസ്സിന്റെ കടുത്ത ആരാധകനായതാണ് ഉമ്പായിയുടെ പിതാവിനെ മട്ടാഞ്ചേരിയക്കാരുടെ ഇഎംഎസ് അബുക്കയാക്കിയതും.

പിതാവിന്റെ പാര്‍ട്ടി പ്രവര്‍ത്തനം കുട്ടിക്കാലത്ത് തന്നെ ഉമ്പായിയെ ഏറെ സ്വാധീനിച്ചു. ഇത് 1968 ല്‍ കൊച്ചിയില്‍ നടന്ന സിപിഐഎം 8ാം പാര്‍ട്ടി ാേണ്‍ഗ്രസ് വേദിയില്‍ ഉമ്പായിയെ റെഡ് വളണ്ടിയറാക്കി. ഇഎംഎസ്സിനോടായിരന്നു പിതാവിനെ പോലെ ഉമ്പായിയുടേയും ആരാധന.

18ാം വയസ്സില്‍ റെഡ് വളണ്ടിയറായി പാര്‍ട്ടി വേദിയിലെത്തിയ ഉമ്പായി, വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുതലക്കുളത്ത് ഗസല്‍ അവതരിപ്പിച്ചത് സിപിഐഎം ബന്ധം എടുത്ത് പറഞ്ഞാണ്.

സിപിഐഎം വേദികളില്‍ ഗസല്‍ മഴ തീര്‍ത്ത കലാകാരനെ കൂടിയാണ് ഉമ്പായിയുടെ മരണത്തോടെ മലയാളിക്ക് നഷ്ടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News