‘മീശ’ വേണ്ടെന്ന ഹര്‍ജി സുപ്രീംകോടതിയില്‍; കോപ്പികള്‍ പിടിച്ചെടുക്കണമെന്നും ആവശ്യം; ഹര്‍ജി ഇന്ന് പരിഗണിക്കും

എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തരമായി പരിഗണിക്കമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ തുടര്‍ന്ന് വാദത്തിനെടുത്ത കോടതി പ്രസിദ്ധീകരണം റദ്ദാക്കുകയാണോ വേണ്ടതെന്ന് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ദില്ലിയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്റെ കോപ്പികള്‍ പിടിച്ചെടുക്കാനും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നോവല്‍ ബ്രാഹ്മണന്മാരെയും സ്ത്രീകളെയും അപമാനിക്കുന്നുണ്ടെന്നും മത വികാര വൃണപ്പെടുത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്.

മീശ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും വിതരണം ചെയ്യുന്നതും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷക ഉഷ നന്ദിനി മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News