ആശ്വാസം; യുഎഇയില്‍ പൊതു മാപ്പ് ആരംഭിച്ചു; ഔട്ട് പാസിന് അപേക്ഷ നൽകിയവരില്‍ നൂറിലേറെ മലയാളികളും

യുഎഇയില്‍ പൊതു മാപ്പ് ആരംഭിച്ചു. ഏറെ ഇളവുകളോടെയും ആനുകൂല്യങ്ങലോളോടെയുമാണ് ഇത്തവണ യു എ ഇ യില്‍ പൊതു മാപ്പ് നടപ്പാക്കുന്നത്.  മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും താമസ രേഖകള്‍ ശരിയാക്കാനുമുളള സുവര്‍ണ്ണ അവസരമാണിത്.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് ഔട്ട് പാസ് കൈക്കലാക്കാൻ ഇന്ത്യക്കാരടക്കം നൂറു കണക്കിനു പേർ രാവിലെ ഏഴോടെ തന്നെ എത്തിച്ചേർന്നു.

ഇവർക്കു വേണ്ട മാർഗ നിർദേശങ്ങൾ നൽകാനും രേഖകൾ പരിശോധിച്ച് ഔട്ട്പാസ് നൽകാനും ഉദ്യോഗസ്ഥർ സജീവമായുണ്ട്‌. പൊതുമാപ്പ് പ്രഖ്യാപിച്ചതുമുതൽ നൂറിലേറെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഔട്ട് പാസിന് അപേക്ഷ നൽകിയിരുന്നു.

മുൻപ് നടന്ന പൊതുമാപ്പുകളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഔട്ട് പാസിലൂടെ മടങ്ങിയത്. ഇവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ കെട്ടിടനിർമാണ തൊഴിലാളികളുമായിരുന്നു.

ഇത്തവണ പതിനായിരത്തോളം ഇന്ത്യക്കാർ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News