മു‍ഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും ഓണത്തിനു മുമ്പ് വിതരണം ചെയ്യും: മന്ത്രി ടിപി രാമകൃഷ്ണന്‍

സമാന സ്വഭാവമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ യോജിപ്പിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി തൊ‍ഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. തൊഴിലാളി സംഘടനകളുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മു‍ഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും ഓണത്തിനു മുമ്പ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു ‍. പെന്‍ഷന്‍ വിതരണം ഓണത്തിനു മുമ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിന്‍റെ അവലോകനം വിലയിരുത്തുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ സംസാരിച്ച് കൊണ്ടാണ് ഓണത്തിനു മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത് .

പെന്‍ഷന്‍ വിതരണത്തിന്‍റെ ഇതുവരെയുളള ക്രമീകരണങ്ങള്‍ വിവിധ ക്ഷേമനിധി ചെയര്‍മാന്‍മാരുമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായും മന്ത്രി അവലോകനം ചെയ്തു.

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെയും കശുവണ്ടി ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം നല്‍കിയതു പോലെ ഓണക്കിറ്റും ധനസഹായവും ഇത്തവണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്നിലേറെ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് വരികയാണ്.

ഒന്നിലധികം ക്ഷേമനിധികളില്‍ അംഗമാവുന്നതും ആനുകൂല്യങ്ങള്‍ പറ്റുന്നതും അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സമാന സ്വഭാവമുള്ളതും യോജിപ്പിക്കാവുന്നതുമായ ബോര്‍ഡുകള്‍ സമന്വയിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണയിലാണ്.

തൊഴിലാളി സംഘടനകളുമായി ആലോചിച്ച് ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം കുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേമനിധി അംഗങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആഷാതോമസ്, വിവിധ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel