ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി; വൈദ്യുതി മന്ത്രി ഇന്ന് അണക്കെട്ട് സന്ദർശിക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടി പിന്നിട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ വൈദ്യുതി മന്ത്രി ഇന്ന് അണക്കെട്ട് സന്ദർശിക്കും. തുടർന്ന് മന്ത്രിയുടെ സാനിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് കളക്ട്രേറ്റിൽ അവലോകന യോഗം ചേരും.

ട്രയൽ റൺ ഉൾപ്പെടെയുള്ള തുടർ നടപടികൾ യോഗത്തിൽ തീരുമാനിചേക്കും. ഇതിനിടെ മഴ മാറി നിൽക്കുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ കുറവുണ്ട്.

ഇന്നലെ രാത്രി 9 മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 2396 അടി കടന്നത്. ജലനിരപ്പ് 2395 ൽ നിന്നും 2396 ലെത്താൻ 48 മണിക്കൂറെടുത്ത പശ്ചാത്തലത്തിൽ ഉടൻ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് നിഗമനം . 2403 അടിയാണ് അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here