പേടിഎമ്മിന് റിസർവ് ബാങ്ക് നിയന്ത്രണം; പേമെന്‍റ് ബാങ്ക് മേധാവിയെ നീക്കി; പുതിയ ആളുകളെ ചേർക്കുന്നത് നിർത്തിവെച്ചു

റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവെച്ചു.

ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ കൂടുതൽ സുരക്ഷയൊരുക്കണമെന്നും പേടിഎം പേമെന്‍റ് ബാങ്കിന് പ്രത്യേകം ഓഫീസ് വേണമെന്നും റിസർവ്ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

പേടിഎം പേമെന്‍റ്സ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. പേടിഎം പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതും, കെ.വൈ.സി ചട്ടങ്ങള്‍ പിന്തുടരുന്നതുമായി ബന്ധപ്പെട്ടായിരുന്നു റിസര്‍വ് ബാങ്കിന്‍റെ വിമര്‍ശനം.

ആര്‍ ബി ഐ നിര്‍ദേശത്തെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ പേടിഎമ്മില്‍ പുതിയ ഉപയോക്താക്കള്‍ക്ക് അംഗത്വമെടുക്കാന്‍ സാധിച്ചിട്ടില്ല. ആര്‍ ബി ഐ നിര്‍ദേശത്തെ തുടര്‍ന്ന് രേണു സാഥി സ്ഥാനമൊഴിയുകയാണെന്നും കമ്പനിയിൽ തന്നെ പുതിയ സ്ഥാനം വഹിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഉപയോക്താക്കൾക്ക് പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതെന്താണെന്ന് പേടിഎം ഇപ്പോ‍ഴും വ്യക്തമാക്കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News