വി എം സുധീരന്‍ രാജിവെച്ചു

വി എം സുധീരന്‍ രാജിവെച്ചു. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. ഇതേ തുടര്‍ന്നാണ് രാജി.

ഇ മെയിലിലൂടെയാണ് രാജിവിവരം യുഡിഎഫ് നേതാക്കളെ അറിയിച്ചത്. മാണി ഗ്രൂപ്പിന് രാജ്യ സഭ സീറ്റ് നല്‍കിയതില്‍ സുധീരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

അനവസരത്തിലാണ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.. യുഡിഎഫ് യോഗത്തിലേക്കില്ലെന്ന് രാജിക്കത്ത് നല്‍കിയ ശേഷം അദ്ദേഹം അറിയിച്ചു.

കാലങ്ങളായി കെപിസിസിയുടെ പല തീരുമാനങ്ങളിലും അദ്ദേഹം പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതേസമയം സുധീരന്‍റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here