ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍; നീലിയെത്തുന്നു; ട്രെയിലര്‍ പങ്കുവെച്ച് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി

മംമ്ത മോഹന്‍ദാസ് മുഖ്യവേഷത്തിലെത്തുന്ന നീലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഹൊറര്‍ ചിത്രമായാണ് നീലി ഒരുങ്ങുന്നത്. ആഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിലെത്തും.

ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചത്. അല്‍താഫ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഡോ സുന്ദര്‍ മേനോനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അനൂപ് മേനോന്‍ ചിത്രത്തില്‍ നായകനായി എത്തുന്നു.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം പ്രധാനമായും മംമ്തയുടെ കഥാപാത്രത്തിലൂടെയാണ് മുന്നേറുന്നത്. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന നീലിയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here