പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച്

പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഫാക്ടിന്റെ പുനഃരുധാരാണ പാക്കേജ് നടപ്പാക്കുക,ഫാക്ടിന് ന്യാവിലയ്ക്ക് എൽ എൻ ജി ലഭ്യമാക്കുക, യൂറിയ-ഫോസ്ഫേറ്റ് പദ്ധതി നടപ്പാക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

എ കെ ആന്റണി എം പി ധർണ ഉദ്ഘാടനം ചെയ്തു. ഫാക്ടിനെ സംരക്ഷിക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് എ കെ ആന്റണി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനനങ്ങളെ ഇല്ലാതാക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച പി കരുണാകരൻ എം പി പറഞ്ഞു.സമരത്തെ എംപി മാരായ , ബിനോയ് വിശ്വം, കെ വി തോമസ്തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News