മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദര്‍ശിച്ചു.

രാവിലെ  വ്യോമമാർഗംചെന്നെെയിലെത്തിയ മുഖ്യമന്ത്രി പിന്നീട് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയിലെത്തി.

കരുണാനിധിയുടെ ആരോഗ്യ നിലയില്‍പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പിണറായി വ്യക്തമാക്കി. അദ്ദേഹത്തിന്റെ മക്കളായ എം കെ സ്റ്റാലിനും കനിമൊഴിയും എന്നിവരോട് രോഗവിവരങ്ങള്‍ ആരാഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News