വിവാഹം ചെയ്തത് ദിവസങ്ങള്‍ മുമ്പ്; നവവരനായ മലയാളി യുവാവ് അബുദാബിയില്‍ ഷോക്കേറ്റ് മരിച്ചു

നവവരനായ മലയാളി യുവാവ് അബുദാബിയിലെ അൽഐ‌നിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് അലി(26)യാണ് ഷോക്കേറ്റ് മരിച്ചത്. കുളിമുറിയല്‍ വെച്ച് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് അറിയുന്നത്.

കുളിക്കാന്‍ കയറിയ യുവാവ് ഏറെ നേരം ക‍ഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വർഷം മുൻപാണ് യുഎഇയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News