കാസർകോട് ജില്ലയിലെ കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണം ബിജെപി ക്ക് നഷ്ടമായി

കാസറഗോഡ് കാറഡുക്ക പഞ്ചായത്തിൽ സിപിഐ എം ബിജെപിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ ബിജെപിക്ക്‌ ഭരണം നഷ്‌ടമായി. 18 വർഷമായി ഇവിടെ ബിജെപിയാണ്‌ ഭരിക്കുന്നത്‌.

പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ സിപിഐ എമ്മിലെ എ വിജയകുമാർ നൽകിയ അവിശ്വാസമാണ്‌ പാസായത്‌.

വർഗീയപ്രീണനം നടത്തുകയും വികസനമുരടിപ്പ് നടത്തുകയും ചെയ്യുന്ന ബിജെപി ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിനനുകൂലമായി 8 വോട്ട് ലഭിച്ചു.

15 അംഗ സമിതിയിൽ സിപിഐഎം‐4 , സിപിഐഎം സ്വതന്ത്ര‐1, യുഡിഎഫ്‐2, കോൺഗ്രസ് സ്വന്തന്ത്ര്യൻ‐1 എന്നിവരാണ് അനുകൂലിച്ചത്.

കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ കക്ഷി എന്ന നിലയിലാണ് ബി.ജെ.പി പഞ്ചായത്ത് ഭരിച്ചിരുന്നത്.
വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

കാസർകോട് ജില്ലയിൽ മധൂർ, ബെള്ളൂർ, എൻമകജെ പഞ്ചായത്തുകളാണ് ഇനി ബിജെപിയുടെ കയ്യിലുള്ളത്. ഇതിൽ എൻമകജെ പഞ്ചായത്തിൽ യു.ഡി.എഫും അവിശ്വസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News