അമിത്ഷാ രാജീവ് ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കില്ലെന്ന് വെങ്കയ്യ നായിഡു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജീവ് ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അമിത് ഷാ പറഞ്ഞത് വസ്തുതകളാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.

അമിത്ഷാ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറി. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിവെച്ചത് രാജീവ് ഗാന്ധിയാണെന്ന അമിത്ഷായുടെ രാജ്യസഭയിലെ പരാമര്‍ശത്തിന് എതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നത്. പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ അമിത് ഷാ പറഞ്ഞത് വസ്തുതകളാണെന്നും സഭാരേഖകളില്‍ നിന്നും ഇത് നീക്കേണ്ടതില്ലെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. അതിനിടെ ദലിതര്‍ക്ക് എതിരായ അതിക്രമം തടയുന്ന ബില്‍ ഉടന്‍തന്നെ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രമന്ത്രിമന്ത്രിസഭാ ബില്‍ അംഗീകരിച്ചതാണെന്നും എത്രയും പെട്ടെന്ന് ഇത് പാര്‍ലമെന്റില്‍ പാസാക്കുകയാണ് വേണ്ടതെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി. കൊടും കുറ്റവാളികളുടെയും, പ്രകൃതിക്ഷോഭമടക്കമുള്ള സംഭവങ്ങളില്‍ കാണാതായവരുടെയും ഡിഎന്‍എ ശേഖരിക്കാനുള്ള അധികാരം നല്‍കുന്ന ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനയില് വരാനിരിക്കുകയായിരുന്നു.

എന്നാല്‍ അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നും പിരിഞ്ഞു. അതേസമയം രാജ്യസഭ അധ്യക്ഷന്‍ നടപടികളില്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News