ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടാ സംഘത്തിന്റെ പോലെ; സിനിമകളെ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത ശരിയല്ല; രൂക്ഷവിമര്‍ശനവുമായി ഇന്ദ്രന്‍സ്

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്.

ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം ഗുണ്ടാ സംഘത്തിന്റെ പോലെയാണെന്നും സിനിമകളെ കൂവിത്തോല്‍പ്പിക്കുന്ന അവരുടെ പ്രവണത ശരിയല്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സൂപ്പര്‍താരങ്ങള്‍ ഇത്തരം ഫാന്‍സുകാരെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സ് പ്രവര്‍ത്തകരോട് പഠിക്കാനും പണിയെടുക്കാനും പറയണം. പുതുതലമുറയിലെ നടന്‍മാരും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.

ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന കൂവി തോല്‍പ്പിക്കല്‍ കുട്ടികളില്‍ ഗുണ്ടാസംസ്‌കാരം വളര്‍ത്താന്‍ വഴിവയ്ക്കുമെന്നും പഠിക്കുന്ന കുട്ടികളില്‍ ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here