വിവാഹേതര ബന്ധം; സ്ത്രീകളും കുറ്റക്കാര്‍; 497ാം വകുപ്പിന്‍റെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497 വകുപ്പിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം അടുത്തയാഴ്ചയും തുടരും.

വിവാഹേതരബന്ധത്തില്‍ പുരുഷന്‍ മാത്രം കുറ്റക്കാരനാകുന്ന 497ാം വകുപ്പിന്റെ സാധുതയെ വാദത്തിനിടെ സുപ്രീംകോടതി ചോദ്യം ചെയ്തു.

ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട പുരുഷനെ കുറ്റക്കാരനും സ്ത്രീയെ ഇരയായും കണക്കാക്കുന്നത് എങ്ങനെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

വിവാഹ ബന്ധം നിലനിര്‍ത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണെന്നും വിവാഹേതര ലൈഗിംക ബന്ധത്തില്‍ സ്ത്രീ ഏര്‍പ്പെട്ടാല്‍ അന്യ പുരുഷനെ മാത്രം എങ്ങനെ ശിക്ഷിക്കും എന്നും കോടതി ചോദിച്ചു.

വിവാഹ ബന്ധത്തിന്റെ പവിത്രതയും സദാചാരവുമല്ല ഭരണഘടനയുടെ 14ാം വകുപ്പിനെ വിഷയം എങ്ങനെ ബാധിക്കുമെന്നാണ് കോടതി പരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജിയില്‍ എതിര്‍വാദം ഉന്നയിച്ചവരോട് ചൂണ്ടിക്കാട്ടി.

ഐപിസി 497ലെ ലിഗംപരമായ വിവേചനം മുന്‍നിര്‍ത്തിയായിരുന്നു അഭിഭാഷകനായ കാളീശ്വരം രാജ് വാദം ഉന്നയിച്ചത്.

അതേസമയം വിവാഹേതര ബന്ധത്തിന്റെ സദാചാരവിരുദ്ധതയും പരാമ്പര്യ നിരാകരണവും ചൂണ്ടിക്കാട്ടിയായിരുന്നു 497 വകുപ്പിന് അനുകൂലമായ മീനാക്ഷി അറോറയുടെ വാദങ്ങള്‍.

വിവാഹബന്ധത്തിന്റെ പവിത്രത വകുപ്പ് റദ്ദാക്കിയാല്‍ ഇല്ലാതാകുമെന്ന മുന്‍നിലപാട് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

ഇന്നലെയായിരുന്നു സുപ്രീംകോടതി കേസിന്റെ വാദം പുനരാരംഭിച്ചത്. കേസിന്റെ വാദം അടുത്തയാഴ്ചയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News