പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ക്ക് പീഡനം; സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു

ദില്ലി: ബീഹാറിലെ മുസഫര്‍പൂരിലെ പെണ്‍കുട്ടികളുടെ അഭയകേന്ദ്രത്തിലുണ്ടായ പീഡനകേസില്‍ സുപ്രീംകോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മുപ്പത്തിനാല് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. ബാലികാകേന്ദ്രത്തിലെ ബലാല്‍സംഗക്കേസില്‍ പ്രതിഷേധിച്ച് ബീഹാറില്‍ ഇന്ന് ഇടതു പക്ഷ സംഘടനകള്‍ ബന്ദാചരിക്കുകയാണ്.

തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും ഇവരെ പിന്തുണക്കുന്നുണ്ട്. അതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ കേസിലുണ്ടായിരിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീംകോടതി നോട്ടീസയച്ചു.

വിഷയത്തില്‍ കോടതി വിശദമായ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ബലാത്സംഗത്തിനിരകളായ കുട്ടികളുടെ മുഖം മറച്ചുള്ള ചിത്രം പോലും ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കേസില്‍ ആരോപണവിധേയരായ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലിയിലെ ബീഹാര്‍ ഭവനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു.

അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു ശര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ ശര്‍മയ്‌ക്കെതിരെയും ആരോപണമുണ്ട്.

എന്നാല്‍ മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ ഭര്‍ത്താവിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍പോലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News