നിർബന്ധിത കുമ്പസാരം വിലക്കണം; ഹർജി ഹൈക്കോടതി തള്ളി

നിർബന്ധിത കുമ്പസാരം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.ഏതെങ്കിലും മതമോ വിശ്വാസമോ തെരഞ്ഞെടുക്കാൻ രാജ്യത്തെ ഒരു പൗരനെയും ആരെയും നിർബന്ധിക്കുന്നില്ലെന്ന് കോടതി.

സ്വന്തം ഇഷ്ടപ്രകാരം ഏത് മതത്തിലും വിശ്വസിക്കാൻ പൗരന് അവകാശമുണ്ട്‌. മതവിശ്വാസിയാണെങ്കിൽ അതിന്റെ ചട്ടങ്ങൾ പാലിക്കാനും അവർ ബാധ്യസ്ഥരാണ്.

എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ മതത്തിൽ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു.

നിർബന്ധിച്ച് കുമ്പസരിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം വരിക്കോലി സ്വദേശി സി എസ് ചാക്കൊയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുമ്പസരിച്ചില്ല എന്ന കാരണത്താൽ സഭാപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News