എസ്എസ്എല്‍സി പരീക്ഷയുടെ തിയ്യതി ഒരാ‍ഴ്ച കൂടി നീട്ടി നടത്തുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ശുപാര്‍ശ.

മാര്‍ച്ച് ആറിന് തുടങ്ങുന്ന രീതിയിലായിരുന്നു ആദ്യം പരീക്ഷ തീരുമാനിച്ചിരുന്നത് എന്നാല്‍ മാര്‍ച്ച് 13 മുതല്‍ 28 വരെയാണ് പുനഃക്രമീകരിച്ച തിയ്യതി പ്രകാരം പരീക്ഷ നടത്താന്‍ സാധ്യത.

ഏപ്രിലിലേക്ക് മാറ്റാനുള്ള നിര്‍ദേശം ഇന്ന് ചേര്‍ന്ന ക്യുഎെപി യോഗം അംഗീകരിച്ചില്ല.

ഡിപിഎെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് പരീക്ഷാ തിയ്യതി നീട്ടുന്നതിന്‍റെ സാധുത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.

മ‍ഴയും നിപ്പ ബാധയും കാരണം അധ്യായന വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടതാണ് തിയ്യതി പുതുക്കി നിശ്ചയിക്കാന്‍ കാരണം.