കണ്ട് കണ്ണ് തള്ളണ്ട ലക്ഷങ്ങള്‍ വില മതിക്കുന്ന വിദേശിയല്ല; ഇത് പള്‍സര്‍ തന്നെ

കണ്ണ് തള്ളണ്ട. ലക്ഷങ്ങള്‍ വില മതിക്കുന്ന വിദേശിയല്ല. ഇത് നമ്മുടെ പള്‍സറാണ്. ബൈക്കുകള്‍ മോഡിഫൈ ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമല്ല.

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന മോഡിഫൈഡ് ബൈക്ക് ആരുടെയും കണ്ണ് തള്ളിക്കും. കാരണം അത്രയ്ക്ക പോഷായാണ് ഈ ബൈക്ക് മോഡിഫൈ ചെയ്തിരിക്കുന്നത്.

കണ്ടാല്‍ വിലകൂടി ആഡംബരബൈക്കാണെന്ന് തോന്നുമെങ്കിലും ആള് നമ്മുടെ സ്വന്തം ബജാജിന്‍റെ പള്‍സറാണ്. ദില്ലിയിലാണ് ഹയബൂസയുമായി സംയോജിപ്പിച്ച് ഈ മോഡിഫൈഡ് ബൈക്ക് പിറവിയെടുത്തത്.

ഹയബൂസയോളം വലുപ്പവും ആകാരവും പള്‍സറിന് തോന്നിക്കാന്‍ കാരണമിതാണ്. വീതികുറഞ്ഞ ടെലിസ്‌കോപിക് ഫോര്‍ക്കുകളിലും മുന്നിലെ ചെറിയ ഇരട്ട ഡിസ്‌ക് ബ്രേക്കുകളിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ മാത്രമെ വശപ്പിശക് കണ്ണില്‍പ്പെടുകയുള്ളു.

ബൈക്കില്‍ ബജാജ് നല്‍കിയ ടയറുകള്‍ക്ക് പകരം വീതികൂടിയ ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകളാണ് പള്‍സറില്‍ ജിഎം കസ്റ്റംസ് ഉപയോഗിച്ചിരിക്കുന്നത്.

കറുപ്പ് പശ്ചാത്തലമുള്ള അലോയ് വീലുകളും രൂപമാറ്റത്തെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്.

പരമാവധി 280 കിലോമീറ്റര്‍ വേഗം രേഖപ്പെടുത്തുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹയബൂസ ലോഗോയുള്ള ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവയും രൂപമാറ്റത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

രണ്ടുലക്ഷം രൂപയാണ് പള്‍സര്‍ 180 ഹയബൂസയാക്കി മാറ്റിയപ്പോള്‍ ജിഎം കസ്റ്റംസിന് ചിലവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News