”ആക്രമിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ ഹനാന് അവസരം നല്‍കിയ കൈരളി ടിവിക്കും ജോണ്‍ ബ്രിട്ടാസിനും അഭിനന്ദനങ്ങള്‍”; ജെബി ജംഗ്ഷന്‍ ‘ഹനാന്‍ എപ്പിസോഡ്’ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത് #WatchVideo

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം തുറന്നുകാണിക്കുന്ന ജെബി ജംഗ്ഷന്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്.

അപ്പ്‌ലോഡ് ചെയ്ത് ഒറ്റ ദിവസംകൊണ്ടാണ് ഹനാന്‍ എപ്പിസോഡ് യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയത്. തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് ഹനാന്‍ പങ്കുവയ്ക്കുന്നത്.

ഏത് ജീവിതസാഹചര്യത്തെയും നേരിടുവാനുള്ള ഇച്ഛാശക്തിയാണ് ജെബി ജംഗ്ഷനിലൂടെ ഹനാനില്‍ പ്രകടമായത്.

വസ്തുതകള്‍ മനസിലാക്കുക പോലും ചെയ്യാതെ, സോഷ്യല്‍മീഡിയയിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്തമറുപടിയും ജെബി ജംഗ്ഷനിലൂടെ ഹനാന്‍ നല്‍കുന്നുണ്ട്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹവും ഹനാന്‍ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണം, ഒന്ന് കെട്ടിപ്പിടിക്കണം- ഇതാണ് ഹനാന്റെ ഏറ്റവും ആഗ്രഹങ്ങളിലൊന്ന്.

ഹനാന്റെ ജീവിതകഥ ജെബി ജംഗ്ഷനിലൂടെ അറിഞ്ഞ് ഇപ്പോഴും നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തുന്നത്.

സൈബര്‍ ലോകത്ത് ആക്രമിച്ചവരോട്, മറുപടി പറയാന്‍ ഹനാന് അവസരം നല്‍കിയ കൈരളി ടിവിക്കും എംഡി ജോണ്‍ ബ്രിട്ടാസിനോടും നിരവധി പേരാണ് കമന്റുകളിലൂടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.


ഹനാന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ രണ്ടാം ഭാഗവും മൂന്നാം ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30ന് കൈരളി ടിവിയിലും രാത്രി 10 മണിക്ക് പീപ്പിള്‍ ടിവിയിലും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News