ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ യുവതിക്ക് സംരക്ഷണമൊരുക്കി സാമുഹ്യനീതി വകുപ്പ്

പത്തനംതിട്ട: ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ യുവതിക്ക് സംരക്ഷണമൊരുക്കി സാമുഹ്യനീതി വകുപ്പ്. കടമ്പനാട് സ്വദേശി കലാകുമാരിക്കാണ് പത്തനംതിട്ട സാമുഹ്യനീതി വകുപ്പ് തുണയായത്.

വിധിയുടെ ക്രൂരതയില്‍ പകച്ചുപോയ പത്തനംതിട്ട കടമ്പനാട് സ്വദേശി കലാകുമാരിക്കാണ് കേരള സര്‍ക്കാരിന്റെ സാമുഹിക നീതി വകുപ്പ് രക്ഷക്കെത്തിയത്.

അമ്മയുടെയും സഹോദരന്റെയും പെട്ടെന്നുള്ള വേര്‍പാടില്‍ ഒറ്റപ്പെട്ട പോയ മാനസിക വൈകല്യമുള്ള കലാകുമാരിയുടെ സംരക്ഷണം പിന്നീട് വിധവയായ സഹോദര ഭാര്യ ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ സ്ഥിര വരുമാനമില്ലാതെ ജീവിതം എങ്ങനെ മുന്നോട്ട് പോകും എന്ന് ഇവര്‍ പകച്ചു നില്‍ക്കുമ്പോഴാണ് സാമുഹിക നീതി വകുപ്പ് പത്തനംതിട്ട ജില്ലാ ആഫീസര്‍ എല്‍ ഷീബയുടെ നേതൃത്വത്തിലുള്ള സംഘം കലാ കുമാരിയുടെ സംരക്ഷണം ഏറ്റെടുത്തത്.

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സംരക്ഷണമൊരുക്കേണ്ടത് സമുഹത്തിന്റെ കടമയാണെന്ന് എല്‍ ഷീബ പറഞ്ഞു.കലാ കുമാരിയെ സുരക്ഷിതമായി കോഴിമലയിലെ ആശാ കേന്ദ്രത്തി ലേക്ക് മാറ്റി പാര്‍പ്പിച്ചു.

ജുനിയര്‍ സൂപ്രണ്ട് രാജലക്ഷ്മി, ജില്ല ഓര്‍ഫനേജ് കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍ പന്തളം ശിശുവികസന ഓഫീസര്‍ സുജ, വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍, അങ്കണ്‍വാടി ടീച്ചര്‍ വനജ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News