യുഎഇ പൊതുമാപ്പ്; ആദ്യ ദിവസം സ്വീകരിച്ചത് 1534 അപേക്ഷകള്‍

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആദ്യ ദിവസമായ ബുധനാഴ്ച അവീര്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത് 1534 അപേക്ഷകരെയാണെന്ന് പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ വിവിധ രാജ്യക്കാര്‍ കൂട്ടത്തോടെ അല്‍ അവീര്‍ കേന്ദ്രത്തിലെത്തി.

ആദ്യ ദിവസം തന്നെ എക്‌സിറ്റ് പെര്‍മിറ്റ് ഇവിടെ നിന്ന് ഇഷ്യു ചെയ്തത് 326പേര്‍ക്കാണെന്ന് അവീര്‍ പൊതുമാപ്പ് കേന്ദ്ര ത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു.

അമര്‍ സെന്റര്‍ വഴി 416 പോര്‍ പുതിയ വിസയിലേക്ക് മാറുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. ജിഡിആര്‍എഫ്എ ദുബൈയുടെ അമര്‍ ടോള്‍ഫ്രീ നമ്പറായ 8005111ലേക്ക് 7000അന്വേഷണ കോളുകളാണ് വന്നത്. ഇതില്‍ 2365 കോളുകളും വിളിച്ചത് പൊതുമാപ്പിന്റെ വിവരങ്ങള്‍ അറിയാനായിരുന്നെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് പറഞ്ഞു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പിന്റെ ആദ്യദിവസത്തില്‍ മികച്ച സേവനങ്ങളാണ് നിയമലംഘകാരായ താമസക്കാര്‍ക്ക് ലഭിച്ചത്. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് തങ്ങിയവരും, വീട്ടുജോലിയ്ക്ക് എത്തിയ സ്ത്രികളുമാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതലായും എത്തിയതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News