കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; പീഡനത്തിനിരയായത് നാലു പെണ്‍കുട്ടികള്‍

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ നാല് മദ്രസ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായി.

പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസ് എടുത്ത തളിപ്പറമ്പ് പോലീസ് മദ്രസ അധ്യാപകനായ ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദിനെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള ഒരു മദ്രസയിലെ നാല് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെയും മദ്രസയില്‍ വച്ച് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി സ്‌കൂളില്‍ വച്ച് കൂട്ടുകാരികളോട് ഈ കാര്യം പങ്കു വച്ചപ്പോഴാണ് ആ കുട്ടികള്‍ക്കും മദ്രസ അധ്യാപകനില്‍ നിന്നും സമാന അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞത്.

ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. പെണ്‍കുട്ടികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസിനെ വിവരം അറിയിച്ചു.

ഇതിനെ തുടര്‍ന്ന് തളിപ്പറമ്പ് പ്രിസിപ്പല്‍ എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഒന്നര മാസം മുന്‍പാണ് അധ്യാപകന്‍ മദ്രസയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News