
കൊല്ലം: വൃദ്ധദമ്പതികളുടെ വീട് ഗുണ്ടാസംഘം അവരില്ലാത്ത സമയം നോക്കി ഇടിച്ചു നിരത്തി.
കൊല്ലം കടയ്ക്കല്‍ വാച്ചി കോണത്ത് തപോധനന്‍ എന്നയാളുടെ വീടാണ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. വീട്ടിലുണ്ടായിരുന്നവര്‍ ബന്ധുവിന്റെ രോഗവിവരം അറിയുന്നതിന് വര്‍ക്കലയ്ക്ക് പോയിരുന്ന സമയത്താണ് ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചു നിരത്തിയത്.
ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു.
77 വയസുള്ള തപോധനന്‍, 66 വയസുള്ള ഭാര്യ ശ്രീലതയും ആണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
തപോധനന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് മിത്രനാണ് ഗുണ്ടകളുമായെത്തി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here